ലഖ്‌നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. എട്ട് കുട്ടികളും ഏഴ് സ്ത്രീകളുമാണ് മരിച്ചത്. മഗ്പൂര്‍ണിമയുടെ ഭാഗമായി ഗംംയില്‍ കുളിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ, ചെളിയും വെള്ളവും നിറഞ്ഞ കുളത്തിലേക്ക് മറിയിക്കുയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സയും ഉറപ്പാക്കാന്‍ കാസ്ഗഞ്ച് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി.
അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും കാസ്ഗഞ്ച് ജില്ലയിലെ പട്യാലി പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് അടിയന്തര സഹായത്തിനായി ലഭ്യമാക്കാന്നും ഉദ്യോഗസ്ഥരോട് യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
Discussion about this post