തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പുതിയ പരിഷ്കാരത്തില്‍ ഇളവു വരുത്തിയതോടെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പ്രതിഷേധത്തിൽ നിന്നും പിന്മാറി.
പുതുക്കിയ പരിഷ്കാരവുമായി ഉറച്ച് സര്‍ക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യൂണിയനുകളും നിലപാടെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. പിന്നീട് ഗതാഗത വകുപ്പ് പരിഷ്കാരത്തില്‍ ഇളവു വരുത്തി ഉത്തരവിറക്കിയോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ തീരുമാനിച്ചത്.

