ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുള്ള ഇ-പാസിന് ക്രമീകരണമായി. ഇവിടേക്ക് ഉള്ള റോഡുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് നല്കാന് ഉത്തരവിട്ടത്.serviceonline. gov.in/tamilnadu, tnega.tn.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഇ-പാസിന് അപേക്ഷിക്കാം. മേയ് ഏഴു മുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്.
പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തു മുതല്‍ 20 വരെ നടക്കുന്ന ഊട്ടി പുഷ്പമേളയോടനുബന്ധിച്ചാണ് പുതിയ തീരുമാനം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദര്‍ശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റില്‍ നല്‍കേണ്ടത്.
Discussion about this post