ന്യൂഡൽഹി: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Shri Ratan Tata Ji was a visionary business leader, a compassionate soul and an extraordinary human being. He provided stable leadership to one of India’s oldest and most prestigious business houses. At the same time, his contribution went far beyond the boardroom. He endeared… pic.twitter.com/p5NPcpBbBD
— Narendra Modi (@narendramodi) October 9, 2024
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നൽകിയെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.
‘രത്തൻ ടാറ്റ ജി ഒരു ദീർഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നൽകി. അതേസമയം, അദ്ദേഹത്തിന്റെ സംഭാവന ബോർഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേർക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി’, നരേന്ദ്ര മോദി പറഞ്ഞു

