ഗുജറാത്ത്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിൻറെ മഹാരാജാവ് തന്റെ പിൻഗമിയായി പ്രഖ്യാപിച്ചു. നവനഗറിലെ പുതിയ അടുത്ത ‘ജാം സാഹിബാ’യാണ് ജഡേജയെ പ്രഖ്യാപിച്ചത്. നിലവിൽ മഹാരാജ ദിഗ്‌വിജയ്സിങ്ജിയാണ് അവിടുത്തെ മഹാരാജാവ്. ദസറയുടെ ആഘോഷ വേളയായ ശനിയാഴ്ചയാണ് അനന്തരാവകാശ പ്രഖ്യാപനം നടന്നത്.
പാരമ്പര്യം അനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയെ പ്രഖ്യാപിച്ചത്. ഇന്ന് ഈ ദിനത്തിൽ എൻറെ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിൽ ഞാൻ സന്തോഷവാനാണ്. അജയ് ജഡേജ ജാംനഗറിലെ ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് യഥാർത്ഥത്തിൽ അവിടുത്തെ ജനങ്ങൾക്ക് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു – ശത്രുസല്യസിൻഹ് ജഡേജ പ്രസ്താവനയിൽ പറഞ്ഞു.
1992നും 2000നും ഇടയിൽ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച 53 കാരനായ ക്രിക്കറ്റ് താരം ജാംനഗർ രാജകുടുംബത്തിൻറെ പിൻഗാമിയാണ്. അജയ് ജഡേജയുടെ പിതാവ് ദൗലത്സിംഗ്ജി ജഡേജയുടെ ബന്ധുസഹോദരനാണ് ജാംനഗർ മഹാരാജാവായ ശത്രുസല്യസിൻഹ് ജഡേജ. 1971 മുതൽ 1984 വരെ മൂന്ന് തവണ ജാംനഗറിൽനിന്ന് പാർലമെൻറ് അംഗമായിരുന്നു ജഡേജയുടെ പിതാവ് ദൗലത്സിംഗ്ജി ജഡേജ.
Discussion about this post