ഡല്‍ഹി : ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതി സ്റ്റേ. നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് നൽകി.
മൃഗസംരക്ഷണം ആചാരങ്ങളെ ബാധിക്കരുതെന്ന് വ്യക്തമാക്കിയ കോടതി ചട്ടങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പ് നടത്തണമെന്നും നിര്‍ദേശിച്ചു.
Discussion about this post