ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ പണിയെന്ന മുന്നറിയിപ്പുമായി ബെംഗളുരു പൊലീസ്. ഇവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തട്ടിപ്പുകാര്‍ ഡാറ്റ മോഷ്ടിക്കുന്നുണ്ടെന്നാണ് പൊലീസും സൈബര്‍ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഹോട്ടലുകളിലും റെയില്‍വേ, ബസ് സ്റ്റേഷനുകളിലും റസ്റ്റോറന്റുകളിലുമൊക്കെയുള്ള യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളുടെ ഉപയോഗം പുതിയ തരത്തിലുള്ള ഈ തട്ടിപ്പിന്റെ ഭാഗമാകുമെന്നാണ് കണ്ടെത്തല്‍.
യുഎസ്ബി പോര്‍ട്ടുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നതും തട്ടിപ്പുകാരെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമാണെന്നാണ് പൊലീസ് പറയുന്നത്.
യുഎസ്ബി പോര്‍ട്ടുകള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മാത്രമല്ല, ഡാറ്റ കൈമാറാനും ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം.
ഇത്തരം പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ണാടക പൊലീസും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post