ന്യൂയോർക്ക്: ഇന്ത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളിയും കനേഡിയൻ ഗായികയുമായ ഗ്രിംസ്. പാശ്ചാത്യസംസ്‌കാരത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇന്ത്യൻ സംസ്‌കാരം എന്ന് ഗ്രിംസ് പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എ ഐ പോളിസി അഡൈ്വസറായി ഇന്ത്യൻ വംശജൻ ആയ ശ്രീറാം കൃഷ്ണനെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ഇന്ത്യ വിരുദ്ധ വികാരം പ്രകടമാകുകയാണ്. ഇതിനിടെയാണ് ഇന്ത്യയുമായുള്ള ബന്ധം വ്യക്തമാക്കി ഗ്രിംസ് രംഗത്ത് എത്തിയത്.
തന്റെ വളർത്തച്ഛൻ ഇന്ത്യക്കാരൻ ആണെന്നാണ് ഗ്രിംസിന്റെ വെളിപ്പെടുത്തൽ. അതുകൊണ്ട് തന്നെ ബാല്യകാലത്ത് ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നുവെന്നും ഗ്രിംസ് എക്‌സിൽ കുറിച്ചു. അമേരിക്കയിലെ ഒരു വിഭാഗത്തിനിടയിൽ പെട്ടെന്ന് ഉണ്ടായ ഇന്ത്യ വിരുദ്ധ വികാരം അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. ഏതെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത് എന്ന് വ്യക്തമാണ്. എന്റെ വളർത്തച്ഛൻ ഇന്ത്യക്കാരൻ ആണ്. അതുകൊണ്ട് തന്നെ പകുതി ഇന്ത്യൻ സംസ്‌കാരം ഉള്ള വീട്ടിലാണ് വളർന്നത്. പാശ്ചാത്യ സംസ്‌കാരത്തിനൊപ്പം നിൽക്കുന്നതാണ് ഇന്ത്യൻ സംസ്‌കാരം – ഗ്രിംസ് പറഞ്ഞു.
Discussion about this post