കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തിലെ 12 കോഴികള്‍ ചത്തുവീണ സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. കോഴികള്‍ ചത്തു വീണു എന്നതിനപ്പുറത്ത് ചത്ത് വീണ കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീ പുറത്തേക്ക് വന്നത് ഭയം ജനിപ്പിക്കുന്നതാണ്്. ചത്ത് വീണ ഒരു കോഴികളുടെ ശരീരത്തില്‍ അമര്‍ത്തുമ്പോള്‍ അതിന്റെ വായില്‍ നിന്നും തീയും പുകയും വരുന്ന വീഡിയോകള്‍ വൈറലായി.
ഡോം ലൂക്രെ, ബ്രേക്കര്‍ ഓഫ് നരേറ്റീവ്‌സ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സകലീഷ്പൂര്‍ എന്ന ഇന്ത്യന്‍ ഗ്രാമത്തിലെ എല്ലാ കോഴികളും ദുരൂഹമായി ചത്തൊടുങ്ങുകയും അമര്‍ത്തുമ്പോള്‍ അവയുടെ വായില്‍ നിന്ന് തീ പുറന്തള്ളുകയും ചെയ്തു.
ഒന്നേമുക്കാല്‍ കോടിയോളം ആളുകള്‍ ഇതിനകം വീഡിയോ കാണുകയും ഏതാണ്ട് എണ്ണായിരത്തിന് മുകളില്‍ ആളുകള്‍ വീഡിയോ തങ്ങളുടെ സമൂഹ മാധ്യമ ഹാന്റിലുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 18 -ന് കര്‍ണ്ണാടകയിലെ സകലേഷ്പൂരിലെ ഹാഡിഗെ ഗ്രാമത്തിലെ രവി എന്നയാളുടെ കോഴികളാണ് ചത്തതെന്ന് ഉദയവാണി റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post