കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ട്. ഉമ തോമസിനെ സിടി സ്‌കാനിന് വിധേയ ആക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാർ മാദ്ധ്യമങ്ങളെ കണ്ടത്.
തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തം ശ്വാസകോശത്തില്‍ കെട്ടിയ അവസ്ഥയാണുള്ളത്. ശ്വാസകോശത്തിലെ അണുബാധ മാറാനുള്ള ആന്റിബയോട്ടിക് നല്‍കുന്നുണ്ട്.
കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും റിനേ മെഡിസിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.
തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തം ശ്വാസകോശത്തില്‍ കെട്ടിയ അവസ്ഥയാണുള്ളത്. ശ്വാസകോശത്തിലെ അണുബാധ മാറാനുള്ള ആന്റിബയോട്ടിക് നല്‍കുന്നുണ്ട്.
Discussion about this post