ചെന്നൈ : തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കാൻ ആരോട് ആവശ്യപ്പെടാനാകുമെന്ന് തമിഴഗ വെട്രി കഴകം അധ്യക്ഷൻ നടനും രാഷ്ട്രീയക്കാരനുമായ വിജയ്. സ്വന്തം കൈപടയിൽ എഴുതിയ കത്ത് വിജയ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഡിസംബർ 23ന് അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് ‘പ്രിയ സഹോദരിമാരെ’ എന്ന് അഭിസംബോധന ചെയ്ത് പാർട്ടിയുടെ ഔദ്യോഗിക ലെറ്റർഹെഡിൽ വിജയ് കൈകൊണ്ട് എഴുതിയ കുറിപ്പ് പങ്കുവെച്ചത്
പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം കത്തിൻ്റെ ചിത്രം പോസ്റ്റ് ചെയ്തത്.

