ഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പുതുവത്സരം ആഘോഷിക്കുന്നതിന് വിലക്ക്. ഇസ്ലാമിക സംഘടനയായ ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയാണ് വിശ്വാസികൾക്ക് ഫത്വ ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഉത്തരവും പുറത്തിറക്കി. പുതുവത്സാരോഘഷങ്ങൾ മത വിശ്വാസങ്ങളുമായി ചേർന്ന് പോകുന്നതല്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
യുവതീ- യുവാക്കൾ പുതുവത്സരം ആഘോഷിക്കേണ്ടതില്ല. പുതുവർഷം എന്നത് ക്രിസ്ത്യൻ കലണ്ടറിന്റെ തുടക്കമാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിനോടും ഇസ്ലാമിക വിശ്വാസത്തോടും ചേർന്ന് പോകുന്ന ഒന്നല്ല പുതുവത്സര ആഘോഷങ്ങൾ. അതുകൊണ്ട് ആഘോഷിക്കേണ്ടതില്ല. ഇതിന് പകരം മതപരമായ ചടങ്ങുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബറേൽവി നിർദ്ദേശം നൽകി.
Discussion about this post