ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങക്കതിരായി നീങ്ങുന്ന ഘട്ടത്തിലും പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. ഇന്ത്യയില്‍ 2024ല്‍ ആര്‍ബിഐ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒട്ടേറെ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ആ ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം
2024ല്‍ 11 ബാങ്കുകളുടെ ലൈസന്‍സാണ് ആര്‍ബിഐ റദ്ദാക്കിയത്. ഇനി ഒരിക്കലും തുറക്കാന്‍ സാധിക്കാത്ത തരത്തിലാണ് ആര്‍ബിഐ നടപടി സ്വീകരിച്ചത്. ഈ ബാങ്കുകളില്‍ ട്രാന്‍സാക്ഷന്‍ നടത്താനോ ഡെപ്പോസിറ്റ് സ്വീകരിക്കാനോ സാധിക്കില്ല. ഈ ബാങ്കുകളെല്ലാം തുടരുന്നത് നിക്ഷേപകര്‍ക്ക് ദോഷകരമാകുമെന്ന് ആര്‍ബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ബാങ്കുകള്‍ക്ക് മൂലധനവും വരുമാനവും ഇല്ലാതായി.
കൂടാതെ ഈ ബാങ്കുകള്‍ക്ക് അവരുടെ നിക്ഷേപകര്‍ക്ക്പണം തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പൊതുതാല്‍പര്യം കണക്കിലെടുത്ത് ഈ ബാങ്കുകളുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കുകയായിരുന്നു.
1, ദുര്‍ഗ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് ലിമിറ്റഡ്, വിജയവാഡ, ആന്ധ്രാപ്രദേശ്
2, ശ്രീ മഹാലക്ഷ്മി മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദാബോളി, ഗുജറാത്ത്
3, ദ ഹിരിയൂര്‍ അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഹിരിയൂര്‍, കര്‍ണാടക
4, ജയ് പ്രകാശ് നാരായണ്‍ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ്, ബസ്മത്‌നഗര്‍, മഹാരാഷ്ട്ര
5, സുമേര്‍പൂര്‍ മെര്‍ക്കന്റൈല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സുമര്‍പൂര്‍, പാലി രാജസ്ഥാന്‍
6, പൂര്‍വാഞ്ചല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഗാസിപൂര്‍, യുപി
7, സിറ്റി കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര
8, ബനാറസ് മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, വാരണാസി
9, ഷിംഷാ സഹകാരി ബാങ്ക് നിയമിത്ര, മദ്ദൂര്‍, മാണ്ഡ്യ, കര്‍ണാടക
Discussion about this post