ഡൽഹി: വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ ആണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. ഇന്നലെ ആയിരുന്നു നിമിഷ പ്രിയയെ വധിക്കാൻ പ്രസിഡന്റ് അനുമതി നൽകിയത്.
നിമിഷ പ്രിയയ്ക്ക് വധശിക്ഷയ്ക്ക് അനുമതി നൽകിയ വിവരം സർക്കാർ അറിഞ്ഞിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബം സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇതിന് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബത്തിന് ദയാധനം നൽകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് വിഫലം ആകുകയായിരുന്നു. ഇതോടെയാണ് പ്രസിഡന്റ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. ഇനി കുടുംബം മാപ്പ് നൽകിയാൽ മാത്രമേ മോചനം സാദ്ധ്യാമാകുകയുള്ളൂ. ഇതിനായുള്ള ശ്രമങ്ങൾ ആണ് ഇനി നടക്കുക. കുടുംബം മാപ്പ് നൽകിയാൽ നിമിഷ പ്രിയയ്ക്ക് മോചനം ലഭിക്കും. 2017 ലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. യെമൻ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Discussion about this post