Thursday, May 7, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

“വെടിവെയ്ക്കരുത്. ഞാന്‍ ചെഗുവേരയാണ്, ജീവനോടെയാണ് എനിക്ക് കൂടുതല്‍ വില.” ചെഗുവേര അഥവാ പരാജയപ്പെട്ട വിപ്ലവം

വിപിൻ കൂടിയേടത്ത്

3 years ago
in India
0
“വെടിവെയ്ക്കരുത്. ഞാന്‍ ചെഗുവേരയാണ്, ജീവനോടെയാണ് എനിക്ക് കൂടുതല്‍ വില.”   ചെഗുവേര അഥവാ പരാജയപ്പെട്ട വിപ്ലവം
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ഒക്ടോബർ 9 നാണ് ചെഗുവേര കൊല്ലപ്പെടുന്നത്. ആദ്യകാല ഇന്ത്യൻ കമ്യുണിസ്റ്റുകൾ ചെ യെ അടയാളപ്പെടുത്തിയത് വിപ്ലവത്തിന്റെ ഒറ്റുകാരൻ എന്നാണ്. അതാണ് ചരിത്രം. റഷ്യൻ സാഹചര്യത്തിലും ക്യൂബൻ സാഹചര്യത്തിലും ഇന്ത്യൻ കമ്യുണിസ്റ്റുകൾ ‘ചെ’ യെ അംഗീകരിച്ചിട്ടില്ല.

1959 ഇൽ ഇന്ത്യ സന്ദർശിച്ച ചെഗുവേരയെ കാണാൻ അന്നത്തെ കമ്യുണിസ്റ് നേതാക്കൾ തയ്യാറയിട്ടില്ല. മാത്രമല്ല അവർക്ക് പരാതിയും ഉണ്ടായിരുന്നു. നെഹ്റുവിന്റെ ആതിഥേയം സ്വീകരിച്ച ചെ യോട് ആകാശവാണി ലേഖകൻ ചോദിച്ചു
”You are said to be a communist but communist dogmas won’t be accepted by a multi-religious society.” In reply, Che avoided calling himself a communist and asserted instead that he was a socialist who believed in equality and freedom from exploitation. He also mentioned that Gandhi’s teachings were noteworthy as they had finally brought freedom to India.
സ്വയം ഒരു കമ്യുണിസ്റ്റ് എന്ന് വിളിക്കുന്നതിനോട് അദ്ദേഹത്തിന്റെ എതിർപ്പ് പ്രകടമാകും ആ വാക്കുകളിൽ. ഒരു സോഷ്യലിസ്റ്റ് എന്ന വിളി കേൾക്കാനായിരുന്നു ആ പ്രിയപ്പെട്ടവൻ
ആഗ്രഹിച്ചത്‌.

റഷ്യയിലോ ചൈനയിലോ മറ്റേതെങ്കിലും കമ്യുണിസ്റ്റ് രാജ്യങ്ങളിൽ ചെഗുവേരയെ ഔദ്യോഗിക കമ്യുണിസ്റ്റ് നേതാവായി അംഗീകരിച്ചിട്ടില്ല. ചെ ചിത്രങ്ങൾ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് റഷ്യയുടെ തകർച്ചക്ക് ശേഷമാണ്.

സ്റ്റാലിൻ, ലെനിൻ, മാവോ, ട്രോസ്കി, ഫിദൽ, ഹോചിമിൻ, ക്രുൾൂഷ്‌ചേവ് , കിം എന്നി കമ്യൂണിസ്റ്റ്‌ സഖാക്കളൊക്കെ കൊലപാതകികളായി ഏകാധിത്യ ഭീകര ഭരണൂടങ്ങളുടെ നേതൃത്വമായി, മനുഷ്യവംശത്തിന്റെ അന്തകന്മാരായി മാറി, ആ നേതാക്കളുടെ ചിത്രങ്ങൾ ഇന്ന് കേരളമടക്കമുള്ള കമ്യൂണിസ്റ്റ്‌ സ്വാധീന പ്രദേശങ്ങളിൽ നമുക്ക്‌ കാണാനാകില്ല. അവരുടെ ചിത്രങ്ങൾ പുത്തൻ കമ്യുണിസ്റ്റുകൾ ബോധ പൂർവ്വം മറക്കുകയും ആ വിടവ്‌ തീർക്കാൻ ചെഗുവേരയെ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ലോകത്തിനു വേണ്ടിയായിരുന്നു. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. ഹോചിമിൻ എവിടെയും ചർച്ച ചെയ്യുന്നില്ല കിം ന്റെ ചിത്രങ്ങൾ ചുമരുകളിൽ പ്രത്യക്ഷപെടുന്നില്ല സ്റ്റാലിന്റെ ആരാധകർ മിണ്ടുന്നില്ല. പെട്ടന്നുള്ള ഈ ഗുവേരൻ പ്രേമം അദ്ദേഹത്തിന്റെ ദ ബൊളീവിയൻ ഡയറി ഓഫ് ഏണസ്റ്റോ ചെഗുവേര, വായിച്ചാൽ തീരും.

വിപ്ലവാനന്തര ക്യൂബയിൽ അദ്ദേഹത്തിനു നൽകിയ പദവി സുപ്രീം_പ്രോസിക്യൂട്ടർ എന്നായിരുന്നു. മുൻ ഏകാധിപധിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ വിധിക്കപ്പെട്ട നിരപരാധികളായ യുദ്ധ തടവുകാരെ വിചാരണപോലും നടത്താതെ ആ മാനവികതയുടെ വക്താവ് വധശിക്ഷകൾ നടപ്പിലാക്കി.

അദ്ദേഹം തന്റെ കോംഗോ സമരത്തെകുറിച്ച് കോംഗോ ഡയറി എന്ന പുസ്തകത്തിൽ എഴുതിയത് ‘ഇത് ഒരു പരാജയത്തിന്റെ ചരിത്രമാണ് എന്നാണ്’. തിരിച്ചു ക്യൂബയിലേക്ക് മടങ്ങാൻ ചെ ഗുവേരക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു. അത് തന്റെ മരണശേഷം മാത്രമേ പുറത്തു കാണിക്കാവു എന്ന് ഫിഡലിനോടു പറഞ്ഞിരുന്നുവെങ്കിലും ഫിഡൽ അത് അനുസരിച്ചില്ലായിരുന്നു.

ബൊളീവിയ നൽകിയതും വഞ്ചനയായിരുന്നു, പ്രാദേശിക ഗ്രൂപ്പുകളിൽ നിന്നും സഹകരണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് അദ്ദേഹത്തിനു ലഭിച്ചില്ല. ബൊളീവിയൻകമ്മ്യൂണിസ്റ്റ് പാർട്ടിയും സഹകരിച്ചില്ല. അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്ത ഒരു ഡയറിയിൽ ബൊളീവിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു. വഞ്ചകർ, കൂറില്ലാത്തവർ, വിഡ്ഢികൾ. അവർക്ക് ഹവാനയേക്കാൾ, മോസ്ക്കോയോടായിരുന്നു അടുപ്പം.

1967 ഒക്ടോബര്‍ എട്ടിനാണ് ബൊളീവിയന്‍ പട്ടാളം ഒറ്റുകാരന്റെ സഹായത്തോടെ ചെയെ കണ്ടെത്തുന്നത്. സിഐഎയുടെ സഹായത്തോടെയായിരുന്നു ഇത്. അടുത്തേക്ക്  ഇരമ്പിയ സൈനികരോട് ചെ ഇങ്ങനെ പറഞ്ഞു. ”വെടിവെയ്ക്കരുത്. ഞാന്‍ ചെഗുവേരയാണ്. ജീവനോടെയാണ് എനിക്ക് കൂടുതല്‍ വില.”

കൊലമരത്തിൽ പുഞ്ചിരിച്ച്‌ കഴുത്തു നീട്ടിയ ഭാരതവീരകേസരികൾ അല്ല ഇന്നത്തെ കേരളകമ്യൂണിസ്റ്റുകളുടെ അഭിമാന താരം മറിച്ച്‌ ജീവനുവേണ്ടി കണ്ണുനീരൊഴുക്കി ശത്രുവിനുമുന്നിൽ യാചിക്കുന്ന ഭീരുവായ ഗറില്ലാ പോരാളിയാണ്‌.

9 വെടിയുണ്ടകൾ ആണ് ആ ശരീരത്തിൽ പതിഞ്ഞത്. അതു ബൊളീവിയൻ കാടുകളിൽ കൂട്ടു നിന്ന ഒറ്റുകാരനായ_കമ്യൂണിസ്റ്റ് സഖാവിന്റെ സമ്മാനമായിരുന്നു. അന്ന് ഒറ്റി കൊടുത്തവന്റെ  ഇന്നത്തെ തലമുറയാണ്‌ ചെഗുവേരയെ ഉയർത്തികാട്ടുന്നത്.

ചെഗുവേര കൊലചെയ്യപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് ലോകചരിത്രത്തിൽ കമ്യൂണിസ്റ്റ്‌ കൂട്ടകൊലകൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായി ആ ഭീരുവായ വിപ്ലവകാരി മാറിയേനേ. തൊഴിലാളി വിപ്ലവത്തിലൂടെ സർവാധിപത്യം എന്നേ മറന്ന്, വിപ്ലവം എന്നത്‌ പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ സുഖങ്ങളുമനുഭവിച്ച്‌ ജീവിക്കുകയാണ്‌ എന്ന് ഉറക്കെ പറയുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകൾക്ക്‌ ഇന്ന് ഉയർത്തികാട്ടാൻ കൂട്ടക്കൊലകൾക്ക്‌ നേതൃത്വം നൽകിയ നേതാക്കൾ മാത്രമേയുള്ളു. ആ സാഹചര്യത്തിൽ കൂട്ടത്തിൽ നിന്ന് ഒറ്റിക്കൊടുത്ത്‌, കൊലചെയ്യപ്പെട്ട ചെഗുവേര അവർക്കൊരു താൽക്കാലിക പിടിവള്ളി മാത്രമാണ്‌.

വിപ്ലവ പാതയിൽ വരുന്നതിനു മുമ്പ് ഡോക്ടറായിരുന്ന ചെഗുവേര കടുത്ത ക്രൈസ്തവ വിശ്വാസി ആയിരുന്നു. മരണ ശേഷവും അങ്ങിനെ ആണ്. ചെഗുവേര ക്രിസ്തുവിലേക്കുള്ള പാതയാണ്. ക്രിസ്തു പുനർജനിച്ചതാണ് ചെ എന്നു വിശ്വസിക്കുന്നവർ ധാരാളമായുണ്ട്. ആ വിപ്ലവകാരിയുടെ ശവകുടീരത്തിലെ കുരിശ് അതിന്റെ നേർ സാക്ഷ്യമാണ്

Tags: ArgentinaCheguveraCommyunistMAIN
Previous Post

അഫ്​ഗാനിസ്ഥാനെതിരെയും, പാകിസ്ഥാനെതിരെയും ​ഗില്ല് ഇറങ്ങില്ല; ബിസിസിഐയുടെ ഔദ്യോഗിക കുറിപ്പ്

Next Post

കാമ്പസ് കഥയുമായി ഡോ: ജി കിഷോർ ; ആൻസൺ പോൾ നായകനാവുന്ന ‘താൾ’ പ്രദർശനത്തിനൊരുങ്ങുന്നു

Next Post
കാമ്പസ് കഥയുമായി ഡോ: ജി കിഷോർ ; ആൻസൺ പോൾ നായകനാവുന്ന ‘താൾ’ പ്രദർശനത്തിനൊരുങ്ങുന്നു

കാമ്പസ് കഥയുമായി ഡോ: ജി കിഷോർ ; ആൻസൺ പോൾ നായകനാവുന്ന 'താൾ' പ്രദർശനത്തിനൊരുങ്ങുന്നു

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.