കൊച്ചി: തനിക്ക് രാജ്യസഭാ എംപി ആകണം എന്നാണ് ആഗ്രഹമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കേരളത്തിൽ നിന്ന് ബിജെപി എംഎൽഎമാർ തിരഞ്ഞെടുക്കുന്ന ഒരു രാജ്യസഭാ അംഗം ആകണമെന്നാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബിജെപിയുടെ വിജയത്തിന്റെ ചരിത്രത്തിന് തുടക്കം കുറിക്കും. അതിനുശേഷം നിയമസഭയിൽ ബിജെപിക്ക് വലിയതോതിൽ മുന്നേറ്റമുണ്ടാകും. ബിജെപി കേരള രാഷ്ട്രീയത്തിൽ വലിയൊരു ശക്തിയായി മാറും. ഇവിടത്തെ എംഎൽഎമാർ തിരഞ്ഞെടുക്കുന്ന ഒരു രാജ്യസഭാംഗം ആകണം എന്നതാണ് ആഗ്രഹം. കേരളത്തിലെ രാഷ്ട്രീയം കലങ്ങിമറിയുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ ബിജെപിയൊരു വലിയ ശക്തിയായി മാറും. അപ്പുറത്തു നിൽക്കുന്ന പലരും ഞങ്ങൾക്കൊപ്പം വരും. ഇപ്പോൾത്തന്നെ അവരിൽ പലരുടെയും മനസ് ബിജെപി ഉയർത്തുന്ന വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പർദയ്ക്കുള്ളിൽ തേങ്ങും ഹൃദയം, ഒരുനാളുണരും ഇന്ത്യൻ മണ്ണിൽ’ എന്ന് യുവാവായിരിക്കുമ്പോൾ മുദ്രാവാക്യം വിളിപ്പിച്ചതാണ് ഇടതുപക്ഷം. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ പതിറ്റാണ്ടുകൾ പിറകോട്ട് കൊണ്ടുപോകുന്ന ചില വേഷവിധാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള വിയോജിപ്പാണ് തനിക്ക് തട്ടം വിഷയത്തിലുള്ളതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

