തിരുവനന്തപുരം: മൂക്കറ്റം കടത്തിൽ മുങ്ങിയ കേരള സർക്കാർ കൊടുത്തു തീർക്കാനുള്ള കുടിശിക 50000 കോടിയോളം രൂപ. കേന്ദ്രസഹായം ലഭിക്കാത്തതാണ് കേരളത്തിന്റെ ദാരിദ്ര്യത്തിന് കാരണം എന്ന് മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും ആവർത്തിക്കുമ്പോൾ യാതാർഥ്യം അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് പുറത്ത് വരുന്ന കണക്കുകൾ
കണക്കുകളിങ്ങിനെ :-
ക്ഷേമപെൻഷൻ നൽകാൻ പ്രതിമാസം 800 കോടി രൂപ വേണം
മുടങ്ങിക്കിടക്കുന്നത് മൂന്നുമാസത്തെ കുടിശ്ശിക . അതായത് 2400 കോടിയുടെ കുടിശിക
കെ.എസ്.ആർ.ടി.സിക്ക് രണ്ടു മാസത്തെ പെൻഷൻ നൽകാനുള്ള കുടിശ്ശിക 160 കോടി
പ്രതിമാസം നൽകേണ്ട 50 കോടി രൂപയിൽ 30 കോടിയേ നൽകുന്നുള്ളൂ .
സർക്കാർ ജീവനക്കാർക്ക് നൽകേണ്ടത് 20% ക്ഷാമബത്തയാണ് . ഇതിനായി സർക്കാർ വർഷത്തിൽ ചെലവഴിക്കേണ്ടത് 12,000 കോടി രൂപ ഉൾപ്പെടെ പെൻഷൻ, ശമ്പള പരിഷ്‌കരണ കുടിശ്ശികയെല്ലാമായി മൊത്തം കുടിശ്ശിക 25,000 കോടി
ജൽജീവൻ മിഷനിൽ കരാറുകാർക്ക് നൽകാനുള്ളത് 1397 കോടി
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനുള്ള കുടിശ്ശിക 200 കോടി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കുടിശ്ശിക 300 കോടി
സപ്ലൈക്കോയ്ക്ക് കുടിശ്ശിക 1525 കോടി
ഓണക്കിറ്റ് വിതരണത്തിൽ കുടിശ്ശിക 158 കോടി
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വികസനഫണ്ടിൽ കുടിശ്ശിക 4558 കോടി
നിർമാണപ്രവർത്തനങ്ങളിൽ കരാറുകാർക്ക് നൽകാനുള്ളത് 16,000 കോടി
കേന്ദ്രം വെട്ടിക്കുറച്ചത്
ജി.എസ്.ടി. നഷ്ടപരിഹാരം 12,000 കോടി
റവന്യൂ കമ്മി ഗ്രാന്റ് 8400 കോടി
വായ്പ വെട്ടിക്കുറച്ചതിനാൽ 19,000 കോടി
നികുതി വിഹിതം കുറഞ്ഞതിനാൽ 18,000 കോടി
ആകെ: 57400 കോടി
കേന്ദ്ര സഹായത്തിൽ കുടിശ്ശിക
യു.ജി.സി. ശമ്പളപരിഷ്‌കരണം 750.93 കോടി
ആരോഗ്യ ഗ്രാന്റ് 174.76 കോടി
സാമൂഹിക പെൻഷൻ 579.95 കോടി
മില്യൺ പ്ലസ് സിറ്റി ഗ്രാന്റ് 51.6 കോടി
നെല്ല് സംഭരണത്തിനും റേഷൻ വിതരണത്തിനും 742.63 കോടി
മൂലധനനിക്ഷേപം (പ്രത്യേക സഹായം) 1925 കോടി
ആകെ: 4224.87 കോടി
(അവലംബം : മാതൃഭൂമി)

