ഡൽഹി: അയോധ്യയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ദീപാവലി ആഘോഷങ്ങൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്ഘാടനം ചെയ്യും. ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അയോധ്യയിൽ ഇത്തവണ 24 ലക്ഷത്തിലധികം മൺചിരാതുകളിൽ ദീപം തെളിയും പുഷ്പങ്ങളാൽ അലങ്കരിക്കപ്പെട്ട അയോധ്യയിൽ 51 ഘാട്ടുകളിലായാണ് 24 ലക്ഷം ദീപം തെളിയുക.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ദീപാവലി ആഘോഷങ്ങൾക്കായി അയോധ്യയിൽ എത്തിയിയിട്ടുണ്ട്. വൈകുന്നേരം 6:30 ന് യോഗി ആദിത്യനാഥ് സരയൂ ആരതി നടത്തും, തുടർന്ന് 7:30 ന് രാം കി പൈഡിയിൽ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്യും. 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഹൈക്കമ്മീഷണർമാരും അംബാസഡർമാരും ദീപാവലി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട് .
ജാർഖണ്ഡിലെ പാകൂർ ജില്ലയുടെ പർവതപ്രദേശങ്ങളിൽ താമസിക്കുന്ന 48 ഗോത്രവർഗക്കാരും ദീപാവലിക്കായി അയോധ്യയിൽ എത്തിയിട്ടുണ്ട് . നഗ്നപാദരായാണ് ഇവർ അയോധ്യയിൽ എത്തിയത് . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഇവർ പരമ്പരാഗത വേഷത്തിൽ ദീപം തെളിയിക്കും, ഇവർ ആദ്യമായാണ് അയോധ്യ സന്ദർശനം നടത്തുന്നത് . മുൻപ് സന്താലി ഗോത്ര സമുദായത്തിൽ നിന്നുള്ളവർ അയോധ്യയിൽ ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ലോക റെക്കോർഡ് ലക്ഷ്യമിട്ടാണ് ഇത്തവണ യോഗി ആദിത്യനാഥ് സർക്കാർ 21 ലക്ഷം മൺചിരാതുകൾ തെളിയിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ 15.76 ലക്ഷം ദീപങ്ങളുടെ റെക്കോർഡ് മറികടക്കും. 25,000-ത്തോളം സന്നദ്ധപ്രവർത്തകർ ദീപം തെളിയിക്കാനും മറ്റുമായി അയോധ്യയിൽ എത്തിയിട്ടുണ്ട്.
അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ജനുവരി 22നാണ് നടക്കുന്നത്

