താനൂർ: മലപ്പുറം താനൂർ പുത്തൻതെരുവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂർ ഭാഗത്തു നിന്ന് താനൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കപറ്റിയിട്ടുണ്ട്.കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേർക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൻതെരുവിലെ അങ്ങാടിയിൽവെച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെയാണ് നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറിയത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പോലീസ് പരിശോധിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

