ഡൽഹി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനൊപ്പം കൂടുതൽ മാധ്യമപ്രവർത്തകരെ അനുവദിക്കണം എന്ന ആവശ്യം ഇന്ത്യ തള്ളിയതായി ആരോപണം. ബൈഡനൊപ്പം യാത്ര ചെയ്യാൻ കൂടുതൽ മാധ്യമപ്രവർത്തകരെ അനുവദിക്കണം എന്ന വൈറ്റ് ഹൌസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ ചർച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും- അമേരിക്കൻ പ്രസിഡന്റിനോടും ചോദ്യങ്ങൾ ചോദിക്കാൻ അവസരം വേണമെന്ന അമേരിക്കൻ ആവശ്യവും ഇന്ത്യ തള്ളിയതായി റിപ്പോർട്ടുകൾ ഉണ്ട്.
ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും, ഉഭയകഷി ചർച്ചയ്ക്ക് ശേഷം ഇരുവരോടും ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങളെ അനുവദിചില്ലെന്ന ആരോപണവുമായി കോൺഗ്രസ്സ് നേതാവ് ജയറാം രമേഷ് രംഗത്തെത്തി.
സാമൂഹിക മാധ്യമമായ എക്സിൽ ആണ് ജയറാം രമേഷ് ആരോപണം ഉന്നയിച്ചത് .വെള്ളിയാഴ്ച ഡൽഹിയിൽ എത്തിയ ജോബൈഡനുമായി പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച.
അതെ സമയം കൂടിക്കാഴ്ചയുടെ ഭാഗമായി, മാധ്യമ പ്രവർത്തകരെയും ഫോട്ടോഗ്രാഫര്മാരെയും ഉൾപ്പെടുത്താൻ തങ്ങൾ ശ്രമിച്ചതായി ,യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു

