ന്യൂഡൽഹി: ശനിയാഴ്ച ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ .പ്രധാനമന്ത്രിക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന നെയിംപ്ലേറ്റിൽ ഇന്ത്യ എന്നതിന് പകരം ‘ഭാരത്’ എന്നെഴുതിയത് ശ്രദ്ധേയമായി.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് പ്രസിഡന്റ് മുർമു നൽകിയ അത്താഴ ക്ഷണത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ ഓഫ് ഭാരത് എന്ന് എഴുതിയതിനെ തുടർന്നുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പാണ് പ്രധാനമന്ത്രിയും തന്റെ നെയിം പ്ലേറ്റിൽ ഭാരതം എന്ന് എഴുതാൻ തയ്യാറായത്. ഇത് രാജ്യത്തിൻറെ പേര് മാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനോടുള്ള കൃത്യമായ മറുപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതെ സമയം പേര് മാറ്റവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എല്ലാം ഭാരതം പൂർത്തിയാക്കി കഴിഞ്ഞാൽ അതിനു വേണ്ട നടപടികൾ തങ്ങളും കൈക്കൊള്ളും എന്ന് ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അറിയിച്ചു.
പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യ പൂർത്തിയാക്കുമ്പോൾ, അവർ ഞങ്ങളെ അറിയിക്കുകയും യുഎന്നിൽ രേഖകളിൽ പേര് മാറ്റുകയും ചെയ്യും, ”യുഎൻ സെക്രട്ടറി ജനറലിന്റെ മുഖ്യ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

