1999-ൽ ജി 20 രൂപീകൃതമായതിനു ശേഷം ആദ്യമായി, 55 അംഗ ആഫ്രിക്കൻ കൂട്ടായ്മയെ സംഘടനയിലെ ആദ്യത്തെ പുതിയ അംഗമാക്കാനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
സബ്കാ സാത് (എല്ലാവരോടൊപ്പം ) എന്ന സങ്കല്പത്തിന് അനുസൃതമായി, ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം നൽകണമെന്ന് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിൽ നമ്മൾ എല്ലാവരും യോജിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു, ”മോദി പറഞ്ഞു
ആഫ്രിക്കൻ യൂണിയന് ഗ്രൂപ്പിന്റെ മുഴുവൻ അംഗത്വവും നൽകണമെന്ന് ജൂണിൽ മോദി ജി20 അംഗങ്ങൾക്കിടയിലെ വിവിധ അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു. ഈ നിർദ്ദേശത്തെ യൂറോപ്യൻ യൂണിയനിലെ പ്രധാന അംഗങ്ങൾ, ചൈന, റഷ്യ എന്നിവരടക്കം ഐക്യത്തോടെ പിന്തുണക്കുകയുണ്ടായി.
യൂറോപ്യൻ യൂണിയനെ കൂടാതെ, ഗ്ലോബൽ സൗത്തിന്റെ ഭാഗമായ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ആഗോള ഭരണ ഘടനയിൽ കൂടുതൽ പ്രാധാന്യം നൽകാനുള്ള നീക്കത്തെ ജപ്പാൻ പോലുള്ള ജി 7 ലെ പ്രധാന അംഗങ്ങൾ പിന്തുണച്ചു. ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് വഴി ആഫ്രിക്കയിലെ വലിയ നിക്ഷേപം കണക്കിലെടുത്ത് ഈ നീക്കത്തിന് എതിരായി നില്ക്കാൻ ചൈന വിമുഖത കാണിച്ചപ്പോൾ , ഉക്രെയ്ൻ സംഘർഷത്തിൽ പാശ്ചാത്യരുടെ ഒറ്റപ്പെടലിനെ നേരിടാൻ ആഗ്രഹിക്കുന്ന റഷ്യൻ താല്പര്യങ്ങളും ഈ നീക്കത്താൽ സംരക്ഷിക്കപ്പെടുകയുണ്ടായി
ജി 20 പ്രസിഡൻറായിരിക്കെ ഇന്ത്യ “ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി” സ്വയം നിലയുറപ്പിച്ചു, ആഫ്രിക്കൻ യൂണിയനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഈ ശ്രമങ്ങളുടെ ഭാഗമായിരുന്നു.
പരസ്പരം പോരാടുന്ന വ്യത്യസ്ത ധ്രുവങ്ങളുടെ ഇടയിൽ പരസ്പര സഹകരണത്തിന് വേണ്ടി ഭാരതത്തിന്റെ പ്രസക്തി എത്രത്തോളം ഉണ്ട് എന്ന് വിളിച്ചോതുന്നത് ആയിരിന്നു ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ ഉൾക്കൊള്ളിക്കാൻ ഉള്ള ഭാരതത്തിന്റെ നീക്കം വിജയം കണ്ട സംഭവം

