ഡൽഹി : ഭീകരവാദി നേതാവും, ലഷ്കർ ഇ തോയ്‌ബ കമാണ്ടറുമായ, റയാസ് അഹമ്മദ് എന്ന അബു ഖാസിമിനെ അജ്ഞാതർ കൊലപ്പെടുത്തി. പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിക്കുള്ളിൽ വെച്ചാണ് ,വെള്ളിയാഴ്ച അജ്ഞാതരായ തോക്കുധാരികൾ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഉന്നത ഭീകര കമാൻഡറെ വെടിവച്ചു കൊന്നത്.
റിയാസ് അഹമ്മദ് കോട്‌ലിയിൽ നിന്ന് വെള്ളിയാഴ്ച -പ്രാർത്ഥന നടത്താനെത്തിയപ്പോഴാണ്,പള്ളിയിൽ വെച്ച് അജ്ഞാതർ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
നമസ്കാര സ്ഥിതിയിൽ നെറ്റി നിലത്ത് മുട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.
ജനുവരി ഒന്നിന് നടന്ന രജൗരി ജില്ലയിലെ ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്. ധാൻഗ്രി ഗ്രാമത്തിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജമ്മു മേഖലയിൽ നിന്നുള്ള റിയാസ് അഹമ്മദ് 1999-ൽ അതിർത്തി കടന്ന് പലായനം ചെയ്ത് പാക്സിതാനിൽ എത്തി ഭീകരപരിശീലനം നേടുകയായിരുന്നു. പൂഞ്ച്,രജൗരി എന്നിവിടങ്ങളിൽ തീവ്രവാദം പുനരുജ്ജീവിപ്പിച്ചതിന് പിന്നിലെ മസ്തിഷ്കമായി കണക്കാക്കപ്പെട്ടത് റിയാസ് അഹമ്മദ് ആണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാർത്ത ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
മുരിഡ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബ ബേസ് ക്യാമ്പ് ആയിരുന്നു അഹമ്മന്റെ പ്രധാന താവളം. അടുത്തിടെയാണ് റാവൽക്കോട്ടിലേക്ക് മാറിയത്. ലഷ്‌കറെ ത്വയ്ബയുടെ മുഖ്യ കമാൻഡറായ സജ്ജാദ് ജാതിന്റെ അടുത്ത അനുയായിയായിരുന്ന ഇയാൾ, സംഘടനയുടെ സാമ്പത്തിക കാര്യങ്ങളും നോക്കിയിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതിർത്തിക്കപ്പുറം, ഒരു വർഷത്തിനിടെ അജ്ഞാതർ കൊലപ്പെടുത്തുന്ന നാലാമത്തെ ഭീകരവാദിയാണ് റിയാസ് അഹമ്മദ്.

