റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അർദ്ധരാത്രി 11 മണിയോടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചലനം ഏതാനും സെക്കന്റ് സമയം നീണ്ടുനിന്നതായും യുഎസ് ജിയോളജിക്കൽ സർവേ അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേ സമയം മൊറോക്കയ്‌ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി 20 ഉച്ചകോടിയിൽ നടത്തിയ ആമുഖ പ്രസംഗത്തിലാണ് മൊറോക്കയ്‌ക്ക് സഹായവാഗ്ദാനം പ്രഖ്യാപിച്ചത്. ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യ്തു.
തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്. നാശനഷ്ടത്തിന്റെ തോത് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.ഇതിന് പുറമെ, നഗരങ്ങളിൽ വൻതോതിലുള്ള നാശനഷ്ടങ്ങളുണ്ടായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

