ജ്ഞാനവാപി മസ്ജിദിന്റെ ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നാലാഴ്ചത്തെ അധിക സമയം അനുവദിച്ച് വാരാണസി കോടതി. ഒക്ടോബർ 6 ന് സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് എഎസ്ഐക്ക് വാരാണസി കോടതി ഉത്തരവ് നൽകിരിക്കുന്നത്.
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് സമുച്ചയത്തിന്റെ എഎസ്‌ഐ സർവേയെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് സർവേ നടത്താൻ മുന്നേ അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകയും ചെയ്യ്തിരുന്നു. ഹൈന്ദവ ക്ഷേത്രത്തിന്റെ ഘടന മാറ്റിയാണോ മസ്ജിദ് നിർമ്മിച്ചത് എന്ന് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വുസുഖാന ഒഴികെയുള്ള ജ്ഞാനവാപി പള്ളി പരിസരം മുഴുവൻ സർവേ ചെയ്യാനാണ് അനുമതി നൽകിയത്.
2022 ഒക്‌ടോബര്‍ 14ന് ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗിനും ശാസ്ത്രീയ സര്‍വേയ്‌ക്കുമുള്ള അപേക്ഷ നിരസിച്ച വാരാണസി ജില്ലാ ജഡ്ജി ഉത്തരവ് മെയ് 12ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന ഹിന്ദു ആരാധകര്‍ നല്‍കിയ അപേക്ഷയില്‍ നിയമാനുസൃതമായി തുടരാന്‍ വാരാണസി ജില്ലാ ജഡ്ജിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷ്മി ദേവിയും മറ്റ് മൂന്ന് പേരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

