പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കാറിടിച്ച് മരിച്ചത് കൊലപാതകം. കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് കാറിടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോട് കൂടിയാണ് അപകടം അല്ല മറിച്ച് പൂർവ്വ വൈരാഗ്യത്താൽ മനഃപൂർവ്വം ചെയ്തത് ആണെന്ന് വ്യക്തമായത്.കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ (15) ആണ് മരിച്ചത്.
ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കള്‍ നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു .
പൂവച്ചൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺ കുമാറിന്റേയും സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് ദീപയുമാണ് ആദി ശേഖറിന്റെ മാതാപിതാക്കൾ. അഭിലക്ഷ്മി സഹോദരിയാണ്

