ഭീകരതയ്ക്കെതിരെ ലോകം ഒന്നിച്ച് നിൽക്കണം; ജി 20 സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: ഭീകരവാദം ആർക്കും ഗുണം ചെയ്യില്ലെന്നും സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ലോകത്തിനാകെ വെല്ലുവിളിയാണെന്നും അതിനെതിരെ ലോകം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...








